CIGI Unit Details – Data Collection
Tickets
CIGI Unit Details – Data Collection
പ്രിയരെ
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) 1996ൽ ആരംഭിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിച്ചു വരികയാണല്ലോ. ഇപ്പോൾ യൂണിറ്റ് ഡയറക്ടറി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായി, ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റുകളുടെയും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ദയവായി താഴെപ്പറയുന്ന വിവരങ്ങൾ ഓരോ യൂണിറ്റിൽ നിന്നും ശേഖരിക്കുന്നതിനായി അതത് യൂണിറ്റ് പ്രസിഡന്റ്/ സെക്രെട്ടറിമാർക്ക് അയച്ച് കൊടുക്കുകയും വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
മുഴുവൻ യൂണിറ്റുകളുടെയും വിവരങ്ങൾ 4-ാം തിയ്യതിക്ക് മുൻപായി ശേഖരിക്കുകയും സെപ്റ്റംബർ 4-ാം തിയ്യതി എല്ലാ യൂണിറ്റ് പ്രതിനിധികളുടെയും ഒരു പ്രത്യേക യോഗവും നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ശേഖരിക്കേണ്ട വിവരങ്ങൾ: യൂണിറ്റ് പേര്, ജില്ല, ആരംഭിച്ച വർഷം/തീയതി, പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവയാണ്.
എല്ലാവരും സമയബന്ധിതമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റേറ്റ് കോർഡിനേറ്റർ
CIGI