CIGI Kollam Pravarthaka Sangamam
Tickets
CIGI Kollam Pravarthaka Sangamam
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) 1996-ൽ ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ചേർന്ന് സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്. സാമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കു മുൻഗണന നൽകി, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട്, പലതരം പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
പാർശ്വവൽകൃത സമൂഹത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കുന്നതിനും, അവലോകനം ചെയ്യുന്നതിനും, ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി കൊല്ലം ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും ഒരു ഒത്തുകൂടൽ ('പ്രവർത്തക സംഗമം') സെപ്റ്റംബർ 27, ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2:30 മുതൽ കൊല്ലം KSRTC ബസ് സ്റ്റാൻഡിനു സമീപമുള്ള തണൽ ബിൽഡിങ്ങിൽ വെച്ച് സംഘടിപ്പിക്കുന്നു.
പ്രസ്തുത പരിപാടിയിൽ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ സാന്നിധ്യം സിജിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മുർഷിദ് ചിങ്ങോലിൽ
ജനറൽ സെക്രട്ടറി
സിജി കൊല്ലം ജില്ലാ ചാപ്റ്റർ